Wednesday, March 12, 2008

വളച്ചിണുക്കം . കവിത. ബിന്ദു ക്യഷ്ണന്‍


>>>

വളച്ചിണുക്കം

>>>

11 comments:

ദേവസേന said...

"നീ എഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച്
ചിലപ്പോള്‍ കരഞ്ഞ് "

ഇഷ്ട്ടമുള്ള വരികള്‍ ചൊല്ലാന്‍ ഒരിടം

അഭിലാഷങ്ങള്‍ said...
This comment has been removed by the author.
അഭിലാഷങ്ങള്‍ said...

കവിത മനോഹരം...
ആലാപനം അതിമനോഹരം...

ഈ ബ്ലോഗിലെ ആദ്യ കവിതാലാപനം കേള്‍ക്കാന്‍ അവസരം ലഭിച്ചതിലെ സന്തോഷം ആദ്യമായി അറിയിക്കട്ടെ.... ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും...

ദേവസേന ഇത്ര നന്നായി ആലപിക്കും എന്നത് ബൂലോകര്‍ക്ക് ഒരു പുതിയ ഒരറിവായിരിക്കും. കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖമാ... നന്നായി ചേച്ചീ... വളരെ വളരെ നന്നായി...

പിന്നെ, എനിക്ക് ആലാപനത്തില്‍ വ്യക്തമായി മനസ്സിലാവാത്ത ഭാഗം തഴെ -------- എന്ന് എഴുതിയിരിക്കുന്നു. അത് റെക്കോഡിങ്ങ് പ്രോബ്ലമാണ് എന്ന് തോന്നുന്നു. എന്താ അവിടെ യഥാര്‍ത്ഥ വാക്ക്...?

വളച്ചിണുക്കം

എന്റെ പൊന്‍‌വള എന്നോട് പിണങ്ങിയിന്നലെ
ഊരിയെടുക്കുമ്പോള്‍ ആദ്യമായ് കലമ്പി എന്നോട്
കണ്ടതേയില്ലെന്നെനീ ഇന്നേവരെ
കതിര്‍മണ്ഡപംതൊട്ടിന്നോളം
വലംകൈയ്യില്‍നിന്നപ്പം

കറിക്കരിഞ്ഞപ്പോള്‍ ഒപ്പമുല്‍‌സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണത്ത്
കുളിക്കുമ്പോഴെല്ലാം അഴിച്ചുവച്ചാലും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്
നീയെഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച് ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍‌കഴുത്തില്‍
നിനക്ക് വേണ്ടി ഒരു -------------------
നീ തളര്‍ന്നുണങ്ങുമ്പോള്‍ കാവലായി തിളങ്ങി സദാ കൂടെ
എന്നിട്ടും കണ്ടതേയില്ലനീ ഇന്നേവരെ
പണയം വെക്കുവാനൂരിയെടുക്കുമ്പോള്‍
നീയൊന്നറിഞ്ഞുനോക്കുന്നു ആദ്യമായ്

മതി...ആ മിഴിയില്‍ എനിക്ക് മാത്രമായ് പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കാന്‍ നീ വരും വരെ
ഓര്‍ത്തുകഴിയുവാന്‍ അത് മതി.....

മതി...ആ മിഴിയില്‍ എനിക്ക് മാത്രമായ് പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കാന്‍ നീ വരും വരെ
ഓര്‍ത്തുകഴിയുവാന്‍ അത് മതി.....

വവ്വ്... സൂപ്പര്‍.... വളരെ നന്നായി ...മികച്ച വരികള്‍ എഴുതിയ ബിന്ദു കൃഷ്ണനും അത് ഹൃദ്യമായി ആലപിച്ച ചേച്ചിക്കും ഒരിക്കല്‍ കൂടി ആശംസകള്‍...

:-)

ശ്രീ said...

“മതി...
ആ മിഴിയില്‍ എനിക്ക് മാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍
വീണ്ടെടുക്കാന്‍ നീ വരും വരെ...
ഓര്‍ത്തുകഴിയുവാന്‍ അത് മതി...”

നന്നായിരിയ്ക്കുന്നു ചേച്ചീ... വളരെ ഹൃദ്യം.
അഭിലാഷ് ഭായ് പറഞ്ഞതു പോലെ ഇടയ്ക്ക് ഒന്നു രണ്ടിടത്ത് വ്യക്തത നഷ്ടമാകുന്നുണ്ടെങ്കിലും നന്നായിരിയ്ക്കുന്നു, മൊത്തത്തില്‍. രണ്ടു പേര്‍ക്കും ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹ്നെന്റെമ്മൊ അഭിലാഷെ ഇതിപ്പോ പോസ്റ്റിനേക്കാള്‍ വല്യ കമന്റാണല്ലൊ
എഴുതിയ ബിന്ദു അല്ലെ ആലപിച്ച ചേച്ചിക്കും നന്ദി വളരെ ഹൃദ്യമായിരിക്കുന്നു കെട്ടൊ

RaFeeQ said...

ചേച്ചി.. കവിത ഇഷ്ടമായി.. :-)

നല്ല വരികള്‍...

അഭിലാഷങ്ങള്‍ said...

പിന്നെ വേറെ ഒരു കാര്യം പറയാനുള്ളത് എന്താന്ന് വച്ചാല്‍, പോസ്റ്റുകള്‍ പോഡ്‌കാസ്റ്റുകളായി ഇടുമ്പോള്‍ ആദ്യ പേജില്‍ തന്നെ “ഓഡിയോ പ്ലയര്‍“ കൊടുക്കാന്‍ ശ്രദ്ധിക്കണം. അതല്ലേല്‍ അവിടെ ലിങ്ക് ഇട്ടാല്‍ അറ്റ്ലിസ്റ്റ് അത് ലിങ്ക് ആണ് എന്ന് തോന്നണം. ഇതിപ്പോ, അവിടെ എഴുതിയ ‘വളച്ചിണുക്കം’ എന്ന വാക്ക് ലിങ്ക് ആണ് എന്ന് മനസ്സിലാവാന്‍ മൌസ് അതിന്റെ മുകളില്‍ പോയിന്റ് ചെയ്യേണ്ടി വരും..

ഇത് പറയാന്‍ കാരണം ഞാന്‍ എന്റെ ചില ഫ്രന്റ്സിനോട് “ഡാ ഒരടിപൊളി കവിതാലാപനം കേള്‍ക്കണമൊങ്കില്‍ ഇവിടെ പോയ് നോക്കൂ...” എന്നും പറഞ്ഞ് ബ്ലോഗ് ലിങ്ക് കൊടുത്തിട്ട് എല്ലാവരും ഇപ്പോ വന്ന് പറയുകയാ അവിടെ കവിതയുമില്ല ഒരു പിണ്ണാക്കുമില്ല, നീ കമന്റില്‍ വരികള്‍ എഴുതിയത് വായിച്ച് തിരിച്ചു വന്നു എന്ന്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

ഓഫ്: കവിതാലാപനം ഞാന്‍ കൂടുതല്‍ തവണ കേട്ടപ്പോള്‍ ആ വ്യക്തമല്ലാത്ത ഭാഗം, “നിനക്ക് വേണ്ടി ഒരു ഉമ്മകൊടുത്ത്“ എന്നാണെന്ന് തോന്നി. ശരിയാണോ?

ഹരിയണ്ണന്‍@Hariyannan said...

നല്ല ആലാപനം!

മുഹമ്മദ് ശിഹാബ് said...

രണ്ടിടത്ത് വ്യക്തത നഷ്ടമാകുന്നുണ്ടെങ്കിലും നന്നായിരിയ്ക്കുന്നു,
മികച്ച വരികള്‍ എഴുതിയ ബിന്ദു കൃഷ്ണനും അത് ഹൃദ്യമായി ആലപിച്ച ചേച്ചിക്കും
ആശംസകള്‍...

Sureshkumar Punjhayil said...

Good Work... Best Wishes....!!!

നിലാവുപോലെ.. said...

ദേവേച്ചി,
ഒന്നും കേള്‍ക്കാന്‍ കഴിയുന്നില്ലാ.....